ഉണ്ടാക്കുന്ന വിധം:
ക്രാബ് - 1 kg
Oil - 2 spoon,
ഉള്ളി - 200g
സവാള- 2
പച്ചമുളക് _ 2
വെളുത്തുളളി/ ഇഞ്ചി അരിഞ്ഞത് - 2 സ്പൂൺ
തക്കാളി - 1
വേപ്പില
ഉപ്പ്
മുളകുപൊടി- 2 സ്പൂൺ
കുരുമുളക് പൊടി -2 സ്പൂൺ
മഞ്ഞൾ പൊടി- 1/2 സ്പൂൺ
ഗരം മസാല - 1/4 സ്പൂൺ
പാൻ ചൂടാകുമ്പോൾ oil ഒഴിച്ച് ചെറിയ ഉള്ളി ചേർത്ത് 2 മിനുട്ട് കഴിയുമ്പോൾ സവാള, പച്ചമുളക്, വേപ്പില ചേർത്ത് വഴറ്റുക. 2 സ്പൂൺ വെളുത്തുള്ളി,ഇഞ്ചി അരിഞ്ഞത് ചേർക്കാം.പച്ചമണം മാറുമ്പോൾ, കുരുമുളക് പൊടി, മഞ്ഞൾ പൊടി, മുളക് പൊടി ചേർത്ത് മൂത്ത് വരുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്നുകഴിയുമ്പോൾ ക്രാബ് വേവാൻ ആവശ്യമായ വെള്ളം ഒഴിച്ച് ക്രാബ് ചേർത്ത് വേവിക്കുക. ഗരം മസലപ്പൊടി, ഉപ്പ് പാകത്തിന് ചേർത്ത് ലേശം വെളിച്ചെണ്ണയും ചേർത്താൽ അടിപൊളി ക്രാബ് റോസ്റ്റ് റെഡി ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്