വറുത്തരച്ച അടിപൊളി കൊഞ്ചു കറി വെച്ചാലോ? 

JUNE 20, 2023, 2:43 PM

 ചേരുവകൾ

കൊഞ്ച്-അരക്കിലോ 

മഞ്ഞൾപ്പൊടി-അര ടീസ്പൂൺ

vachakam
vachakam
vachakam

ഉപ്പ് വറുത്തരയ്ക്കാൻ 

തേങ്ങ ചിരകിയത്-അര മുറി മുഴുവൻ 

മല്ലി-3 ടേബിൾ സ്പൂൺ 

vachakam
vachakam
vachakam

ഉണക്കമുളക്-6 

വെളുത്തുള്ളി അരിഞ്ഞത്-2 ടീസ്പൂൺ 

ചെറിയുള്ളി-10 കറിയ്ക്ക് 

vachakam
vachakam
vachakam

ഉലുവ-കാൽ ടീസ്പൂൺ

ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂൺ 

സവാള-1

പുളി-ചെറുനാരങ്ങാവലുപ്പത്തിൽ 

കറിവേപ്പില വറവിന് 

കടുക്-കാൽ ടീസ്പൂൺ 

ചെറിയുള്ളി-6 

ഉണക്കമുളക്-2 

തയ്യാറാക്കുന്ന വിധം

കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. വറുത്തരയ്ക്കാനുള്ള ചേരുവകൾ ചുവക്കനെ വറുത്ത് വെള്ളം ചേർത്ത് പേസ്റ്റാക്കുക. ഒരു പാത്രത്തിൽ, മൺചട്ടിയെങ്കിൽ കൂടുതൽ നല്ലത്, വെളിച്ചെണ്ണ ചൂടാക്കുക. ഇതിൽ ഉലുവയിട്ടു പൊട്ടിയ്ക്കുക. ഇഞ്ചി, കറിവേപ്പില, സവാള എന്നിവയിട്ടു നല്ലപോലെ വഴറ്റുക. ഇതിലേയ്ക്കു വറുത്തരച്ച പേസ്റ്റ്, പുളിവെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കണം. ഇത് തിളയ്ക്കുമ്പോൾ കൊഞ്ച് ചേർത്തിളക്കണം. ഇത് വെന്തു കഴിയുമ്പോൾ വറുത്തിടാനുള്ള ചേരുവകൾ ചേർത്ത് വറുത്തിടണം. വറുത്തരച്ച കൊഞ്ചു കറി തയ്യാർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam