മലബാറിന്റെ ഒരു നടൻ വിഭവമാണ് പാൽ കപ്പ
ചേരുവകൾ
കപ്പ -3 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ്
ചുവന്ന മുളക് – 4 എണ്ണം
നാളികേരം ചിരകിയത് – ചെറിയ കപ്പ്
നാളികേര പാൽ – 1/2 കപ്പ്പ
ച്ച മുളക് – 2 എണ്ണം
കറിവേപ്പില
ഉപ്പ് -ആവശ്യത്തിന്
കടുക് – 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ – 2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ കപ്പ ച്രരുതായി നുറുക്കുക. ശേഷം വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക. ഒരു മുക്കാൽ വേവാകുമ്പോളേക്കും അതിലേക്ക് ആവശ്യത്തിന് ഉപ്പും നായ്ക്കര പാലും ഇട്ട് വേവിക്കുക. അതിലേക്ക് ചിരകിയ നാളികേരം ഇട്ട് വേവിക്കുക.
അതിന് ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി, കറിവേപ്പില, ചുവന്ന മുളക്, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വേവിച്ച കപ്പ ഇട്ട് നന്നായി യോജിപ്പിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്