ആവശ്യമായ സാധനങ്ങൾ
വെള്ളക്കടല - 2 കപ്പ്
വെളുത്ത എള്ള് - 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി - 3 അല്ലി
നാരങ്ങാനീര് - 3 ടേബിൾ സ്പൂൺ
ഒലിവ് ഓയിൽ - 2 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
രണ്ടു കപ്പ് കുതിർത്ത വെള്ളക്കടല, ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക.
തൽസമയം നമുക്ക് തഹീനി എന്നു പേരുള്ള എള്ള് പേസ്റ്റ് ഉണ്ടാക്കാം. അടി കട്ടിയുള്ള ചീനച്ചട്ടിയിൽ മൂന്ന് ടേബിൾ സ്പൂൺ വെളുത്ത എള്ളിട്ട്, തുടരെയിളക്കി മൂപ്പിച്ചെടുക്കുക. തണുക്കുമ്പോൾ ഉപ്പും അൽപ്പം സൺഫ്ളവർ ഓയിലും (അരയ്ക്കാൻ ആവശ്യമുള്ളത്ര) ഒഴിച്ച് ഒരു സ്മൂത്ത് പേസ്റ്റായി അരച്ചെടുക്കുക. തഹീനി റെഡി.
നന്നായി വേവിച്ച കടല, മൂന്നല്ലി വെളുത്തുള്ളി, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സിയിൽ അടിക്കുക. കട്ടിയുള്ള പേസ്റ്റ് പരുവത്തിലാണ് അരയ്ക്കേണ്ടത്. ഇതിനായി കടല വെന്തവെള്ളം ആവശ്യത്തിനൊഴിക്കാം. തഹീനിയും ഒലിവ് ഓയിലും (extra virgin olive oil) ചേർത്തുയോജിപ്പിച്ച്, തണുപ്പിച്ച ശേഷം വിളമ്പാം. വെജിറ്റബിൾ പ്ളാറ്ററിനൊപ്പമോ കുബ്ബൂസിനൊപ്പമോ വിളമ്പാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്