ആവശ്യമായവ:-
ചിക്കൻ -1 ഫുൾ
മുളക് പൊടി - tbsp
മഞൾ പൊടി -1tsp
ഗരം മസാല -1tsp
തന്തൂരി മസാല പൊടി -1tbsp
ലെമൺ ജ്യൂസ് -1tsp
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbsp
കസൂരി മേതി - 1tsp
തൈര് - 2 tbsp
ഓയിൽ -1tsp
തയ്യാറക്കുന്ന വിധം:-
മുഴുവൻ ചിക്കൻ തൊലി കളഞ്ഞ് വൃത്തിയാക്കി കഴുകി നടു ഭാഗവും കാലും എല്ലാം കത്തി വെച്ച് വരഞ്ഞു കൊടുക്കുക. മുറിഞ്ഞ് പോകരുത്. പിന്നെ ഒരു പാത്രത്തിൽ മുളക് പൊടി, മഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ലെമൺ ജ്യൂസ്, ഉപ്പ് മിക്സ് ചെയ്തു ചിക്കനിൽ നല്ലോണം തേച്ചു ഉള്ളിലും എല്ലാ ഭാഗത്തും പിടിപ്പിക്കുക.
ഇത് ഒരു 1/2hvr വെച്ചതിനു ശേഷം ഒരു പാത്രത്തിൽ തൈര്, തന്തൂരി മസാല , കസൂരി മേതി, ഗരം മസാല, മുളക് പൊടി, കുറച്ചു മഞ്ഞൾ പൊടി,ഓയിൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു വീണ്ടും ഒന്നൂടെ നല്ലോണം തേച്ചു പിടിപ്പിച്ചു ഓവർ നൈറ്റ് വെക്കുക. അതിനുശേഷം 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ റോസ്‌റ്ററി മോഡിൽ വെച്ചു ചിക്കൻന്റെ കാല് രണ്ടും ഒരു നൂൽ വെച്ച് ടൈറ്റ് ആയി കെട്ടി പിന്നെ കൈയും ബാക്ക് സൈഡിലാക്കി കെട്ടി കമ്പിയിൽ കൊളുത്തി റോസ്‌റ്ററി പിൻ രണ്ട് സൈഡിലും ടൈറ്റ് ആക്കി വെച്ച് 250 ഡിഗ്രിയിൽ 1മണിക്കൂർ ബേക് ചെയ്തെടുക്കുക. വെന്തതിനു ശേഷം നൂൽ കട്ട് ചെയ്തു മാറ്റി ഉപയോഗിക്കാം. നല്ല ടേസ്റ്റി തന്തൂരി ചിക്കൻ റെഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്