മഷ്‌റൂം കാൽ കിലോ
ബസ്മതി റൈസ് 3 കപ്പ്
വെള്ളം 4 കപ്പ്
ക്യാപ്സിക്കും, കാരറ്റ്, ബീൻസ് എല്ലാം കൂടി ചെറുതായി അരിഞ്ഞത് ഒരു കപ്പ്
സവാള ഒന്ന്
പച്ചമുളക് രണ്ട്
ഗ്രാമ്പു മൂന്ന്
ഏലക്ക രണ്ട്
കറുവപ്പട്ട ചെറിയ പീസ്
തക്കോലം ഒന്ന്
ഉണക്കമുന്തിരി രണ്ട് ടേബിൾസ്പൂൺ
കശുവണ്ടി രണ്ട് ടേബിൾസ്പൂൺ
നെയ്യ്
ഉപ്പ്
എണ്ണ
നാരങ്ങാ പകുതി
മഷ്‌റൂം ചെറിയ കഷ്ണങ്ങൾ ആക്കി എണ്ണയിൽ വറുക്കാം .
ഇങ്ങനെ ചെയ്താൽ മഷ്‌റൂം ലെ വെള്ളം ഒക്കെ ഇറങ്ങി കിട്ടും. വെള്ളം ഒക്കെ വറ്റി കഴിഞ്ഞാൽ അത് കോരി മാറ്റാം.
ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യിൽ വറുത്തു മാറ്റാം.
ബസുമതി അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം ഊറ്റി കളയാം.
ഇനി വലിയൊരു പാനിൽ എണ്ണ ചൂടാക്കാം. ശേഷം മസാല ഐറ്റംസ് മൂപ്പിക്കണം. ഇനി സവാളയും പച്ചമുളകും വഴറ്റാം. ഇനി പച്ചക്കറികൾ വഴറ്റാം. ഇനി അരി ചേർക്കാം. പൊടിഞ്ഞു പോകാതെ 5 മിനിറ്റ് ഒന്ന് ഇളക്കി എടുക്കുക. ഇനി വറുത്തു വെച്ചിരിക്കുന്ന മഷ്‌റൂമും ഉണക്കമുന്തിരിയും കശുവണ്ടിയും ചേർക്കുക. 4 കപ്പ് വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി അത് അടച്ചു വെച്ച് വേവിക്കാം.
വെന്തു കഴിയുമ്പോൾ മൂടി മാറ്റം.
തീ ഓഫ് ചെയ്യാം. ഒന്നുടെ ഇളക്കിയ ശേഷം 10 മിനിറ്റ് കൂടി അടച്ചു വെക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്