വെജിറ്റബിൾ  പുലാവ്

FEBRUARY 9, 2023, 2:15 PM

ബസ്മതി അരി - 1 കപ്പ്

വെള്ളം - 2 കപ്പ്

നെയ്യ് - 2 ടേബിൾ സ്പൂൺ

vachakam
vachakam
vachakam

വാഴനയില - 1

പട്ട - ഒരു കഷ്ണം

ഗ്രാമ്പൂ - 4 - 5 എണ്ണം

vachakam
vachakam
vachakam

ഏലയ്ക്ക - 4 - 5 എണ്ണം

ഷാ ജീരകം - 1 ടീസ്പൂൺ

5 - 6 ബീൻസ് ചെറുതായി അരിഞ്ഞത്

vachakam
vachakam
vachakam

കാരറ്റ്  ഒരെണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്

കോളിഫ്‌ളവർ ചെറു കഷ്ണങ്ങൾ ആക്കിയത്  ഒരു പിടി

ഫ്രോസൺ ഗ്രീൻപീസ് കാൽ കപ്പ്

ഒരു സവാള ചെറുതായി അരിഞ്ഞത്

ചെറുനാരങ്ങ - 1

ഉപ്പ്

അരി 20 മിനിറ്റോളം വെള്ളത്തിൽ കുതിർത്തു , വെള്ളം ഊറ്റിക്കളയുക

ചൂടായ നോൺസ്റ്റിക്ക് പാനിൽ നെയ്യൊഴിച്ചു വഴനയില ,പട്ട , ഗ്രാമ്പൂ , ഏലയ്ക്ക , ഷാജീരകം  എന്നിവ ചേർത്ത് മൂപ്പിക്കുക

ഇതിലേക്ക് സവാള ചേർക്കാം . സവാള അല്പം വാടിയാൽ ഓരോരോ പച്ചക്കറികളാണ് ചേർത്ത്  ഇളക്കാം . ഓരോ പച്ചക്കറിയും ചേർത്ത് രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞു അടുത്ത് ചേർത്ത് ഇളക്കുക

ഒടുവിലായി അരി ചേർത്ത്  ഇളക്കി ആവശ്യത്തിന് ഉപ്പും ഇട്ടു വെള്ളവും ഒഴിക്കുക . ഇനി ഒരു നാരങ്ങയുടെ നീര് കൂടി ചേർത്ത് ഇളക്കി കൂടിയ ചൂടിൽ തിളപ്പിക്കുക . തിളച്ചാലുടൻ അടച്ചു വച്ച് ചെറു തീയിൽ പത്തു  മിനിറ്റ്  പാകം ചെയ്യുക .

ഇടയ്ക്കു ഒന്ന് തുറന്നു ഒരു വട്ടം ഇളക്കി കൊടുക്കാം . പിന്നീട് അടപ്പു തുറക്കരുത് . പത്തു മിനിറ്റ് കഴിഞ്ഞു തീ കെടുത്തിയാൽ , പിന്നീട് 15  മിനിറ്റ് കഴിഞ്ഞേ അടപ്പു തുറക്കാവൂ . അത് വരെ ആവി പുറത്തു പോകരുത് .

 15  മിനിറ്റ് കഴിഞ്ഞാൽ പുലാവ് വിളമ്പാൻ പാകമായി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam