ആവശ്യമുള്ള സാധനങ്ങൾ
കുതിർത്ത കടല (വെള്ളക്കടല) മുക്കാൽ കപ്പു
ബിരിയാണി അരി 2 കപ്പു
സവാള അരിഞ്ഞത് 2
തക്കാളി 1
പച്ചമുളക് 1
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂൺ
മഞ്ഞൾപൊടി കാൽ സ്പൂൺ
മുളകുപൊടി ഒരു സ്പൂൺ
നെയ്യ് രണ്ടു സ്പൂൺ
കറുവാപട്ട രണ്ടു കഷ്ണം
ഗ്രാമ്പൂ - നാല്
ഏലക്ക 5-6
ഗരംമസാലപൊടി അര ടീ സ്പൂൺ
മല്ലിയില അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
ഉപ്പു ആവശ്യത്തിനു
നാരങ്ങാ നീര് പകുതി നാരങ്ങയുടെ
കശുവണ്ടി, കിസ്മിസ് ഒരു ടേബിൾ സ്പൂൺ
പാകംചെയ്യുന്ന വിധം
കുതിർത്ത കടല ഒരു പാത്രത്തിൽ അൽപ്പം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു കുക്കറിൽ രണ്ടു വിസിൽ അടിപ്പിച്ചു പുഴുങ്ങി വെക്കുക.
ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ച് സവാള അരിഞ്ഞത് കൂടി ഇട്ടു മൂപികുക . സവാള ചെറുതായി ഒന്ന് മൂത്ത് കഴിയുമ്പോൾ പച്ചമുളകും , ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മല്ലിയിലയും കൂടി ഇട്ടു മൂപ്പിക്കുക . ഇതു നല്ലതുപോലെ വഴന്ന് കഴിയുമ്പോൾ മഞ്ഞൾപ്പൊടി , മുളകുപൊടി, ഗരംമസാലപ്പൊടി, ഉപ്പ് , പുഴുങ്ങിയ കടല എന്നിവ ഇട്ടു വഴറ്റുക. മസാല റെഡി.
ഒരു കുക്കറിൽ മൂന്നു കപ്പു വെള്ളത്തിൽ ഏലക്ക, ഗ്രാമ്പൂ, പട്ട, നാരങ്ങാ നീര് , അരി എന്നിവയിട്ട് ഒരു വിസിൽ അടിപ്പിക്കുക. തീ ഓഫ് ചെയ്തു അഞ്ച് മിനിറ്റു കഴിഞ്ഞു തുറക്കുക. വെള്ളം പറ്റി അരി വെന്തു ഇരിക്കും. ചോറിനു ചൂട് ആറിയശേഷം മസാല ചോറിൽ ഇട്ട് അൽപ്പം നെയ്യും ഒഴിച്ച് മിക്സ് ചെയ്യുക. അതിനു ശേഷം അണ്ടിപരിപ്പും കിസ്മിസ് മൂപ്പിച്ചതും മല്ലിയിലയും അതിന്റെ പുറത്തു വിതറുക. കുക്കർ അടച്ചു വിസിൽ ഇട്ട് ചെറിയ തീയിൽ 5 മിനിറ്റു വെക്കുക. 5 മിനിറ്റിനു ശേഷം തീ ഓഫ് ആക്കുക. ചന റൈസ് റെഡി. സലാഡും പപ്പടവും ആവശ്യമെങ്കിൽ അൽപ്പം അച്ചാറും കൂട്ടി കഴിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്