ചേരുവകള്‍
ഉരുളക്കിഴങ്ങ് - 4
ഉള്ളി - 2
പച്ചമുളക് - 2
പുഴുങ്ങിയ മുട്ട - 3
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
മല്ലിയില
സേമിയ - 1 കപ്പ്
എണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യമുള്ളത്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്ത് മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. നന്നായി വഴന്നുവന്നശേഷം മഞ്ഞള്‍പ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. അതിലേക്ക് ഉടച്ചുവെച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മുട്ട പുഴുങ്ങിയത് രണ്ടാക്കി മുറിക്കുക.
മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്ത് നടുവില്‍ മുട്ട വെച്ച് ഇഷ്ടമുള്ള ആകൃതിയില്‍ ആക്കിയെടുക്കുക. മുട്ട സ്പൂണ്‍ കൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവെച്ച ഉരുളകള്‍ മുട്ടയില്‍ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക. എണ്ണ ചൂടാക്കി കിളിക്കൂടിനെ ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്