വെജിറ്റബിൾ കുറുമ

FEBRUARY 9, 2023, 2:10 PM

 ചേരുവകൾ

കാരറ്റ് - 1 മീഡിയം അരിഞ്ഞത്

കോളിഫ്ലവർ - 1/2 കപ്പ് ഇതളുകളാക്കിയത്

vachakam
vachakam
vachakam

ബീൻസ് - 1/2 കപ്പ് അരിഞ്ഞത്

ഉരുളക്കിഴങ്ങ് - 1 മീഡിയം അരിഞ്ഞത്

ഗ്രീൻപീസ് - 1/2 കപ്പ്

vachakam
vachakam
vachakam

തക്കാളി - 1 വലുത്

സവാള - 1 വലുത് അരിഞ്ഞത്

ഇഞ്ചി - 1 ടീസ്പൂൺ

vachakam
vachakam

വെളുത്തുള്ളി - 1 ടീസ്പൂൺ

തേങ്ങ - 1/2 കപ്പ്

കശുവണ്ടി - 10 എണ്ണം

പച്ചമുളക് - 2 എണ്ണം

മല്ലി - 1ടീസ്പൂൺ

പെരുംജീരകം - 1/2 ടീസ്പൂൺ

വഴനയില - 1എണ്ണം

ഗ്രാമ്പൂ - 4 എണ്ണം

ഏലയ്ക്കായ - 2 എണ്ണം

കറുവപ്പട്ട - 1 ഇഞ്ച് നീളത്തിൽ

എണ്ണ - 2 ടേബിൾസ്പൂൺ

വെള്ളം - 3 1/4 കപ്പ്

മുളകുപൊടി - 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

മല്ലിയില - 3 ടേബിൾസ്പൂൺ അരിഞ്ഞത്

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വഴനയില, ഗ്രാമ്പൂ, ഏലയ്ക്കായ, കറുവപ്പട്ട എന്നിവ എണ്ണയിൽ ഇട്ട് ഇളക്കുക ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം കാരറ്റ്, കോളിഫ്ലവർ, ബീൻസ്,ഉരുളക്കിഴങ്ങ്, ഗ്രീൻപീസ് എന്നിവ ചേർത്ത് ഇളക്കി രണ്ട് കപ്പ് വെള്ളം ഒഴിച്ച് പത്ത് മിനിറ്റ് വേവിക്കുക.

ഒരു മിക്സിയുടെ ജാറിൽ തേങ്ങ തിരുമ്മിയത്, കശുവണ്ടി, പച്ചമുളക്, മല്ലി, പെരുംജീരകം എന്നിവ കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തേങ്ങ വേവിച്ചെടുത്ത പച്ചക്കറിയിൽ ചേർത്ത്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഒരു കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് അഞ്ച് മിനിറ്റ് തിളപ്പിച്ച് കറി കുറുകി വരുമ്പോൾ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം . സ്വാദിഷ്ടമായ വെജിറ്റബിൾ കുറുമ റെഡി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam