പഴുത്ത മാങ്ങ ചെറുതായി മുറിച്ച് ഒരു സ്പൂൺ നെയ്യ് ചേർത്ത് വരട്ടിയെടുക്കുക. ഒരു കപ്പ് പുട്ടുപൊടിയും, ഉപ്പും,ആവശ്യത്തിനു വെള്ളം ചേർത്ത് നന്നായി കുഴച്ച് വയ്ക്കുക.
പുട്ടുകുറ്റിയിലൊ, ചിരട്ട പുട്ടുകുറ്റിയിലൊ ഇത് ഉണ്ടാക്കാം '
ചിരട്ട പുട്ടുകുറ്റിയിൽ ആദ്യം ഒരു വലിയ സ്പൂൺ മാമ്പഴം നിരത്തുക. അതിനു മുകളിൽ കുറച്ചു തേങ്ങയിട്ട് പുട്ടുപൊടി പകുതി ഭാഗം ഇടുക.
വീണ്ടും മാമ്പഴം നിരത്തി തേങ്ങയിട്ട് പുട്ടുപൊടി ഇടുക. അതിനു മുകളിൽ വീണ്ടും തേങ്ങയിട്ട് അടച്ച് ആവിയിൽ 10 മിനുട്ട് വേവിച്ചെടുക്കുക. അടിപൊളി മാമ്പഴ പുട്ട് റെഡി.ഇതിന്റെ കൂടെ കടലക്കറിയും നല്ല കോമ്പിനേഷനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്