കുഴിമന്തി ഉണ്ടാക്കുന്ന വിധം :
കുഴിമന്തിയുടെ ചേരുവകൾ
ചിക്കൻ – ഒരു കിലോ
ബസ്മതി അരി – രണ്ട് കപ്പ്
മന്തി സ്‌പൈസസ് – രണ്ടു ടീസ്പൂൺ
സവാള – നാല് എണ്ണം
തൈര് -നാല് ടീസ്പൂൺ
ഒലിവ് എണ്ണ – നാല് ടീസ്പൂൺ
ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്ത കുഴമ്പ്
ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം
നെയ്യ് – രണ്ട് ടീസ്പൂൺ
പച്ചമുളക്- അഞ്ച് എണ്ണം
ഏലയ്ക്ക -അഞ്ച് എണ്ണം
കുരുമുളക് – പത്തെണ്ണം
തയ്യാറാക്കുന്ന വിധം:
മന്തി-സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളിക്കുഴമ്പ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്തശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുമ്പോൾ കുഴിമന്തിയുടെ രുചി വർദ്ധിക്കും…
കുഴി ഉണ്ടാക്കുന്നവിധം:
ഒരുമീറ്റർ താഴ്ചയിൽ നിലത്ത് കുഴിയെടുക്കണം.
സാധാരണഗതിയിൽ 25 കിലോയുടെ ചെമ്പ് ഇറക്കിവയ്ക്കാൻ കഴിയുന്ന തരത്തിലുള്ള കുഴിയാണ് നിർമ്മിക്കാറ്.
കുഴി ഇഷ്ടിക കൊണ്ട് കെട്ടി ചെമ്പിൽ മണ്ണ് വീഴാത്ത രീതിയിൽ ഉറപ്പിക്കും.
കുഴിയിൽ നല്ല കണൽ നിറക്കും.
ഇതിന് മുകളിൽ വേവിച്ച ബസുമതി അരിയും മന്തി മസാലകളും നിറച്ച ചെമ്പും അതിന് മുകളിൽ ചെറിയ ദ്വാരങ്ങളുള്ള തട്ടിൽ മസാലപിടിപ്പിച്ച ചിക്കനും വയ്ക്കും.
ചൂട് പുറത്തേക്ക് പോവാത്ത തരത്തിൽ ഒരുമണിക്കൂർ കുഴി അടച്ചുവയ്ക്കണം.
മന്തി റെഡി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്