ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; പുരസ്‌കാരങ്ങല്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി സമ്മാനിക്കും

OCTOBER 8, 2024, 9:12 AM

ന്യൂഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ചലച്ചിത്ര-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ ചടങ്ങിന് മാറ്റുകൂട്ടാന്‍ എത്തും.

ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അടക്കം ചടങ്ങില്‍ സമ്മാനിക്കും. ദാദാസഹേബ് പുരസ്‌കാരം നേടിയ മിഥുന്‍ ചക്രവര്‍ത്തിയടക്കമുള്ളവര്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ദാദാസാഹേബ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1969 മുതലാണ് ഈ പുരസ്‌കാരം നല്‍കി തുടങ്ങിയത്.

മലയാള ചലച്ചിത്രം ആട്ടത്തിനാണ് ഇക്കുറി മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം. ചിത്രത്തിന്റെ അണിയറക്കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. റിഷഭ് ഷെട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. മലയാളി താരം നിത്യമേനോനും മാനസി പരേഖും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. സൂരജ് ബര്‍ജാത്യയാണ് മികച്ച സംവിധായകന്‍. മികച്ച സഹനടന്‍ പവന്‍ മല്‍ഹോത്ര. ഏറ്റവും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കാന്തര നേടി.

സൗദി വെള്ളക്കയാണ് മികച്ച മലയാള ചലച്ചിത്രം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം), മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക), മികച്ച ചിത്രസംയോജനം - ആട്ടം (മഹേഷ് ഭുവനേന്ദ്) എന്നിങ്ങനെയാണ് മലയളാത്തിലെ മറ്റ് പുരസ്‌ക്കാരങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam