ജിഗ്രയെ അനിമലുമായി താരതമ്യം ചെയ്യേണ്ട, സാമ്യമില്ലെന്ന് ആലിയ ഭട്ട്

OCTOBER 9, 2024, 9:08 AM

ആലിയ ഭട്ടിനെ നായികയാക്കി വാസൻ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്ര. ജിഗ്രയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ രൺബീർ കപൂറിൻ്റെ അനിമലുമായി ചിത്രത്തെ താരതമ്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആലിയ ഭട്ട്. ഡൽഹിയിൽ നടന്ന ജിഗ്രയുടെ പ്രമോഷൻ പരിപാടിയിലാണ് താരം ഇതേക്കുറിച്ച് സംസാരിച്ചത്.

'ഒട്ടുമിക്ക സിനിമകളുടെയും പൊതുവായ പ്രമേയം പ്രിയപ്പെട്ടവർക്കായി എന്തെങ്കിലും ചെയ്യുക എന്നതാണ്. ഒരുപാട് സിനിമകൾ അങ്ങനെ ചെയ്തിട്ടുണ്ട്. ആ വശം മാറ്റിനിർത്തിയാൽ, രണ്ട് ചിത്രങ്ങളും തമ്മിൽ നേരിട്ട് സാമ്യമില്ല', ആലിയ ഭട്ട് പറഞ്ഞു.

തന്റെ ജോലിയെ കുറിച്ചും സിനിമകളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ രണ്‍ബീര്‍ കപൂറിനെ പോലൊരു നടന്‍ തനിക്ക് സുഹൃത്തായി ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ആലിയ പറഞ്ഞു. 'എന്റെ ഭര്‍ത്താവ് എന്റെ നല്ല സുഹൃത്തും മികച്ച നടനുമായതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. 

vachakam
vachakam
vachakam

കാരണം ഓരോ തവണ എനിക്ക് കഥാപാത്രവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാകുമ്പോള്‍ ഞാന്‍ രണ്‍ബീറുമായി ചര്‍ച്ച ചെയ്യുമായിരുന്നു. അനിമലിന് വേണ്ടി രണ്‍ബീര്‍ ഞാനുമായും ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു', ആലിയ കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബർ 11ന് ജിഗ്ര തിയറ്ററുകളിലെത്തും.ആലിയയെ കൂടാതെ വേദാംഗ് റെയ്‌നയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു സഹോദരി തൻ്റെ സഹോദരനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും എന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. 2022ലെ ഡാർലിംഗ്‌സിന് ശേഷം എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആലിയ ഭട്ട് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജിഗ്ര.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam