മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് വിഷ്ണു മഞ്ചു നായകനായ കണ്ണപ്പയുടെ പുതിയ അപ്‌ഡേറ്റ് എത്തി. ശിവഭക്തനായ വീരൻ്റെ പുരാണകഥയെ ആസ്പദമാക്കി ഒരുക്കുന്ന ഫാൻ്റസി ആക്ഷൻ ചിത്രത്തിൽ നടൻ അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. ബോളിവുഡ് ആക്ഷൻ ഖിലാഡിയുടെ ടോളിവുഡിലെ ആദ്യ ചിത്രമായിരിക്കും കണ്ണപ്പ. ഇന്നലെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ ജോയിൻ ചെയ്തത്.
നായകൻ വിഷ്ണു മഞ്ചു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയിരിക്കുകയാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറിനെ വിഷ്ണു മഞ്ചുവിൻ്റെ അച്ഛനും നടനും നിർമ്മാതാവുമായ മോഹൻ ബാബു സ്വാഗതം ചെയ്യുന്ന വീഡിയോ തൻ്റെ ആദ്യ തെലുങ്ക് ചിത്രമാണെന്ന് പറഞ്ഞ് വിഷ്ണു മഞ്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്
അതേ സമയം ഇതിനകം തന്നെ ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, തമിഴ്താരം ശരത് കുമാര്‍, പ്രഭുദേവ എന്നിവര്‍ ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. ന്യൂസിലൻഡിലും ഹൈദരാബാദിലുമാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
1993-ൽ അശാന്ത് എന്ന ദ്വിഭാഷാ സിനിമയിൽ അക്ഷയ് ഒരിക്കൽ അഭിനയിച്ചിരുന്നു. അത് കന്നടയിൽ വിഷ്ണു വിജയ എന്ന പേരിൽ പുറത്തിറങ്ങി.ഇതാണ് അക്ഷയിയുടെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണ്.
വർഷങ്ങൾക്ക് ശേഷം ശങ്കറിൻ്റെ 2018 ലെ രജനികാന്ത് നായകനായ 2.0 എന്ന ചിത്രത്തില്‍ പ്രധാന വില്ലനായി ഇദ്ദേഹം എത്തി. അക്ഷയ് കുമാറിന്‍റെ മൂന്നാമത്തെ ദക്ഷിണേന്ത്യൻ പ്രൊജക്ടായിരിക്കും കണ്ണപ്പ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്