ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറിൽ എൻഡിഎയ്ക്ക് തിരിച്ചടി നേരിട്ടത്തോടെ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എക്സിറ്റ് പോൾ റിപ്പോർട്ടുകൾ വന്നതോടെ മേയ് മൂന്നിന് തിങ്കളാഴ്ച വിപണികളിൽ വൻ മുന്നേറ്റം പ്രകടമായിരുന്നു.
എക്സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന് ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ചൊവ്വാഴ്ച എൻഡിഎയുടെ ഭൂരിപക്ഷത്തിൽ വലിയ മാറ്റം പ്രകടമാകാതെ വന്നതോടെ ആണ് സെൻസെക്സും നിഫ്റ്റിയും കുത്തനെ താഴോട്ട് പോയത്.
ചൊവ്വാഴ്ച വ്യാപരം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 50 സൂചിക 3.03 ശതമാനം ഇടിഞ്ഞ് 22,557ലും സെൻസെക്സ് 3 ശതമാനം ഇടിഞ്ഞ് 74,107ലും എത്തി. ഏകദേശം 40 മാസത്തിനുള്ളിൽ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയതിന് ശേഷമാണ് ചൊവ്വാഴ്ച വിപണികൾ താഴോട്ട് പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്