പെട്രോള്‍- ഡീസല്‍ വിലയിൽ വീണ്ടും വർദ്ധന

MAY 11, 2021, 10:25 AM

തിരുവനന്തപുരം:പെട്രോള്‍- ഡീസല്‍ വിലയിൽ വീണ്ടും വർദ്ധന. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91.9 രൂപയാണ്. ഡീസലിന് 86.8 രൂപയായി.പെട്രോള്‍ വില ലിറ്ററിന് 27 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 32 പൈസയും കൂട്ടി. കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍ വിലയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് പെട്രോള്‍- ഡീസല്‍ വില വീണ്ടും വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില 96 രൂപ 78 പൈസയാണ്. ഡീസലിന് 88 രൂപ 51 പൈസ. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ വില 92 രൂപ 21പൈസ. ഡീസല്‍ വിലയാകട്ടെ 87 രൂപ 06 പൈസ. രാജ്യത്ത് ഇന്ധന വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങളുടെ വില കാര്യമായി വര്‍ദ്ധിക്കും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതാണ് രാജ്യത്ത് എണ്ണ വില കൂടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 1.1 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ ബാരലിന് 69.04 ഡോളറാണ് വില.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam