എങ്ങനെ ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം?

APRIL 21, 2024, 9:00 AM

2023-24 സാമ്ബത്തിക വർഷത്തേയും 2024-25 മൂല്യനിർണ്ണയ വർഷത്തേയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം അടുത്തു കഴിഞ്ഞു. 2024 ജൂലൈ 31 വരെ നികുതിദായകർക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാം.  ഓണ്‍ലൈനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തില്‍ നല്‍കാനുള്ള വഴികള്‍ ഇതാ.

എങ്ങനെ ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം?

ആദായനികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.incometax.gov.in/iec/foportal/ എന്നതിലൂടെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ കഴിയുക.

vachakam
vachakam
vachakam

ആദായ നികുതി വെബ്‌സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാൻ നമ്ബറും പാസ്‌വേഡും നല്‍കി ലോഗിൻ ചെയ്യുക. ഇതിനുശേഷം ഫയല്‍ ഇൻകം ടാക്സ് റിട്ടേണില്‍ ക്ലിക്ക് ചെയ്യണം.

അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുക്കണം. 2023-24 സാമ്ബത്തിക വർഷത്തേക്കാണ് നിങ്ങള്‍ ഐടിആർ ഫയല്‍ ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ അസസ്‌മെൻ്റ് ഇയർ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഇതിന് ശേഷം നിങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകള്‍ എന്നിവ ലഭ്യമാകും. ഇതില്‍ നിന്നും 'വ്യക്തിഗത' എന്നതില്‍ ക്ലിക്ക് ചെയ്യാം.

vachakam
vachakam
vachakam

 ശേഷം ഐടിആർ തരം തിരഞ്ഞെടുക്കണം. ഇന്ത്യയില്‍ 7 തരം ഐടിആ ഉണ്ട്. ഐടിആറിൻ്റെ 1 മുതല്‍ 4 വരെയുള്ള ഫോമുകള്‍ വ്യക്തികള്‍ക്കും HUF-നുമുള്ളതാണ്.

നിങ്ങള്‍ ഐടിആറിൻ്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാള്‍ കൂടുതല്‍ നികുതി നല്‍കേണ്ട വരുമാനം പോലുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നല്‍കിയിരിക്കുന്ന ചെക്ക് ബോക്സില്‍ ക്ലിക്ക് ചെയ്യണം.

വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങള്‍ പാൻ, ആധാർ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. ഇവിടെ നിങ്ങള്‍ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാൻ നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. .

vachakam
vachakam
vachakam

ഐടിആർ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന് പാൻ, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഫോം 16, സംഭാവന സ്ലിപ്പ്, നിക്ഷേപം, ഇൻഷുറൻസ് പോളിസി പേയ്മെൻ്റ് രസീതുകള്‍, ഹോം ലോണ്‍ പേയ്മെൻ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ രസീത്.പലിശ സർട്ടിഫിക്കറ്റ് ഈ രേഖകള്‍ ആവശ്യമാണ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam