ഫലം വരും മുൻപേ ഇടഞ്ഞു! ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടെന്ന് ശോഭ സുരേന്ദ്രൻ

MAY 4, 2024, 7:15 AM

ആലപ്പുഴ: ഫലം വരും മുൻപേ ഇടഞ്ഞ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതരമായ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.

അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും ആരോപിച്ചു.

ബിജെപിയുടെ ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭ സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തിൽ ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

vachakam
vachakam
vachakam

14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചതെന്നും, മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകൾ രംഗത്ത് വന്നതെന്നും ആലപ്പുഴ സ്ഥാനാർഥി ആരോപിച്ചു.

‘തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചുവെന്നും ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്നും പറഞ്ഞ ശോഭാ സുരേന്ദ്രൻ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയെന്നും’,   പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam