ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേള്‍ഡ് ആപ്പിന് നിരോധനം

APRIL 16, 2024, 8:42 AM

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിംഗ് ആപ്പ് ബോബ് വേൾഡിന് വിലക്ക്. ആപ്പിലെ ഡാറ്റ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായും സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും ഭീഷണിയാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് നടപടി.

2021 സെപ്തംബറിലാണ് ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പ് ആരംഭിച്ചത്. സേവിങ്സിനും നിക്ഷേപത്തിനും വായ്പയ്‌ക്കും ഷോപ്പിംഗിനുമൊക്കെ സഹായകമാകുന്ന രീതിയിലാണ് ആപ്പ് അവതരിപ്പിച്ചത്.

എന്നാല്‍ ബാങ്കിലെ ഉപഭോക്താക്കളെ പുതിയ ആപ്പിലേക്ക് മാറ്റുന്ന ഘട്ടത്തില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതാണ് വിനയായത്. പല മൊബൈല്‍ നമ്ബരുകളിലേക്കായി ഉപഭോക്താക്കളുടെ അക്കൗണ്ട് ലിങ്ക് ചെയ്തു. ചില അക്കൗണ്ടുകളില്‍ ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും നമ്ബരുകള്‍ തന്നെ നല്‍കി.

vachakam
vachakam
vachakam

ആപ്പില്‍ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ കാണിക്കാൻ വേണ്ടിയായിരുന്നു ഈ രീതിയില്‍ ക്രമക്കേട് കാണിച്ചത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയതോടെ  ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയതിന് സീനിയർ മാനേജർമാർ ഉൾപ്പെടെ 50 ലധികം ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam