ജീവനക്കാരെ പിരിച്ചുവിട്ട് ടെസ്ലയും ഡെല്ലും

APRIL 19, 2024, 4:02 PM

ന്യൂഡൽഹി: ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ഏപ്രിലിൽ ടെസ്‌ല, ആപ്പിൾ, ബൈജ്യൂസ് എന്നിവ ജോലി വെട്ടിക്കുറച്ചു.

സിഇഒ എലോൺ മസ്‌ക് 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം ഇമെയിൽ വഴി അറിയിച്ചു. കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. ഏകദേശം 14,000 പേരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.

തീരുമാനം വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാൽ ടെസ്‌ലയുടെ ഭാവി വിജയത്തിന് അത് അനിവാര്യമാണെന്നും മസ്‌ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

ആപ്പിള്‍ 500 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തിന് പിന്നാലെയാണ് മസ്‌കിന്റെയും തീരുമാനം. ഇന്ത്യയില്‍ എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് ഏറ്റവും പുതുതായി 500 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നടന്നിട്ടുണ്ട്.

സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. പിരിച്ചുവിടല്‍ നോട്ടീസ് ജീവനക്കാര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ടെക്‌നോളജി രംഗത്ത് ഭീമന്മാരായ ഡെല്ലും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഡെല്ലിന്റെ തൊഴിലാളികളുടെ എണ്ണം 1,26,000 ല്‍ നിന്ന് ഏകദേശം 1,20,000 ആയി കുറച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam