യു.എസ് ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് ഇടിവ്: 83.51 ആയി

APRIL 16, 2024, 10:18 AM

ന്യൂഡല്‍ഹി: യു.എസ് ഡോളറിനെതിരെ രൂപയ്ക്ക് റെക്കോഡ് ഇടിവ്. ഡോളറിനെതിരെ 83.51 നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 83.51 രൂപ നല്‍കണം. പശ്ചിമേഷ്യയിലെ സംഘര്‍ഷവും യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കല്‍ വൈകുമെന്ന സൂചനയുമാണ് ഇടിവിന് കാരണം.

ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.4550 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന മൂല്യം. ഡോളര്‍ സൂചികയാകട്ടെ ആറ് മാസത്തെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുകയും ചെയ്തു.

ഏഷ്യന്‍ കറന്‍സികളിലേറെയും തകര്‍ച്ച നേരിട്ടു. യു.എസിലെ ട്രഷറി ആദായത്തിലും കുതിപ്പുണ്ടായി. പത്ത് വര്‍ഷത്തെ കടപ്പത്ര റിട്ടേണ്‍ 4.66 ശതമാനത്തിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam