ചൂട് അസഹനീയം: ക്ലാസ് മുറി നീന്തൽക്കുളമാക്കി സ്കൂൾ അധികൃതര്‍

APRIL 30, 2024, 6:34 PM

യു.പി:  താപനില 40 ഡിഗ്രി സെൽഷ്യസിലെത്തിയതോടെ  ക്ലാസ് മുറി നീന്തൽക്കുളമാക്കി സ്കൂൾ അധികൃതർ. ഉത്തർപ്രദേശിലെ കനൗജിലെ ഒരു സ്‌കൂളാണ് ഈ പ്രവർത്തിയിലൂടെ വൈറലായത്.

ചൂട് റെക്കോർഡുകൾ ഭേദിച്ചതോടെ ഒട്ടേറെ കുട്ടികൾ സ്‌കൂളിൽ എത്താത്തതിനെ തുടർന്നാണ് സ്‌കൂൾ അധികൃതർ ഇത്തരമൊരു നടപടിക്ക് നിർബന്ധിതരായത്. 

എൻഡിടിവി പുറത്തുവിട്ട വീഡിയോകളിൽ, മഹാസൗനപൂർ ഗ്രാമത്തിലെ ഒരു പ്രൈമറി സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ക്ലാസ് മുറിയിലെ കൃത്രിമ നീന്തൽക്കുളത്തിൽ കളിക്കുന്നത് കാണാം.

vachakam
vachakam
vachakam

'കഴിഞ്ഞ കുറച്ച് കാലമായി ചൂട് 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നിരിക്കുകയാണ്. ഇത് സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാൽ സ്കൂളിലെ ഒരു ക്ലാസ് മുറിയ കൃത്രിമ നീന്തൽക്കുളമാക്കിയതോടെ കുട്ടികൾ വരാൻ തുടങ്ങി.

അവരിപ്പോൾ പഠിക്കുകയും നീന്തിക്കൊണ്ട് ചൂടിൽ നിന്ന് മോചനം നേടുകയും ചെയ്യുന്നുണ്ട്' എന്നാണ് സ്കൂൾ പ്രിൻസിപ്പൽ വൈഭവ് രജ്പുത് പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam