ഇന്‍ഫോസിസ്, മാരുതി ഓഹരികള്‍ നേട്ടത്തില്‍; സെന്‍സെക്സ് സര്‍വകാല റെക്കോര്‍ഡില്‍

APRIL 9, 2024, 10:35 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ് തുടരുന്നു. ആദ്യമായി ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 75000 കടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ്. ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭ തിരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 300 ലേറെ പോയിന്റ് നേട്ടത്തിലാണ്. ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. 1622 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 589 കമ്പനികള്‍ ഇടിവ് നേരിടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിഫ്റ്റി വരും ദിവസങ്ങളിലും മുന്നേറുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam