ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടം നേടി സഞ്ജു സാംസണും

APRIL 30, 2024, 4:33 PM

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലില്‍ തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് സന്തോഷ വാർത്ത. 15 അംഗ ടീമിനെയാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ടീമിൽ നിന്നും കെ.എല്‍. രാഹുലിനെ ഒഴിവാക്കിയിട്ടുണ്ട്. രോഹിത് ശർമ നായകനായ ടീമിന്‍റെ ഉപനായകൻ ഓള്‍റൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോഹ്‌ലിക്ക് പുറമേ രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം കിട്ടി. ഐ.പി.എല്ലില്‍ മികച്ച ഫോമിലായിരുന്ന ശിവം ദുബെയും 15 അംഗ സംഘത്തില്‍ ഇടം പിടിച്ചു.

വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസണ്‍, ഋഷഭ് പന്തും കളിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹർദ്ധിഖ് പാണ്ഡ്യ വൈസ് ക്യാപ്റ്റനാകും.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam