ടി20 ലോകകപ്പിനുള്ള 15 അംഗ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

APRIL 30, 2024, 2:34 PM

ന്യൂസിലൻഡ് 15 അംഗ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ൻ വില്യംസൺ തന്നെ ടീമിനെ നയിക്കും. വെറ്ററൻ താരങ്ങളായ ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവരും ടീമിലുണ്ട്. രചിൻ രവീന്ദ്രയും മാറ്റ് ഹെൻറിയും മാത്രമാണ് മുമ്പ് ടി20 ലോകകപ്പിൽ പങ്കെടുത്തിട്ടില്ലാത്ത ടീമിലെ അംഗങ്ങൾ.

പരിക്ക് കാരണം ഇപ്പോൾ ഐ.പി.എൽ കളിക്കാത്ത ഡെവോൺ കോൺവെ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

കണങ്കാലിന് ശസ്ത്രക്രിയയെ തുടർന്ന് ആദം മിൽനെയും പരിക്ക് മാറാത്തതിനാൽ കൈൽ ജാമിസണും ലോകകപ്പ് ടീമിൽ ഇല്ല. പാക്കിസ്ഥാൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഫിൻ അലൻ ഫിറ്റ്‌നസ് വീണ്ടെടുത്ത് ലോകകപ്പ് ടീമിൽ സ്ഥാനം നേടി.

vachakam
vachakam
vachakam

ന്യൂസിലൻഡ് ടീം: കെയ്ൻ വില്യംസൺ (ക്യാപ്ടൻ), ഫിൻ അലൻ, ട്രെന്റ് ബോൾട്ട്, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, റാച്ചിൻ രവീന്ദ്ര, ഇഷെൽ സാന്റ്‌നർ, സോധി, ബെൻ സിയേഴ്‌സ് (ട്രാവലിംഗ് റിസർവ്)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam