ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു

APRIL 15, 2024, 2:58 PM

എഡ്-ടെക് സ്ഥാപനമായ ബൈജൂസിൻ്റെ സിഇഒ അർജുൻ മോഹൻ രാജിവച്ചു. സി.ഇ.ഒ ആയി ചുമതലയേറ്റ് ഏഴ് മാസത്തിനുള്ളിലാണ് രാജി.

സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

4 വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അർജുന്‍ വഹിക്കുകയെന്നും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

ലേണിങ് ആപ്പ്, ഓണ്‍ലൈന്‍ ക്ലാസ് ആന്‍ഡ് ട്യൂഷന്‍ സെന്റേഴ്‌സ്, ടെസ്റ്റ് പ്രെപ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളില്‍ കേന്ദ്രീകരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് അർജുന്റെ രാജി.

"ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അർജുന്‍ മികച്ച പ്രവർത്തനമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നു," ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam