ഇന്ത്യയില്‍ കച്ചവടം പൊടിപൊടിക്കാൻ ആപ്പിൾ; 3 വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിൽ ലക്ഷ്യം 

APRIL 22, 2024, 9:45 AM

ഐഫോണ്‍ നിർമ്മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതുവഴി അടുത്ത 3  വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ജോലി ചെയ്യുന്നത്.

ആപ്പിളിൻ്റെ ഏറ്റവും വലിയ തൊഴിൽ ദാതാവ് ടാറ്റ ഇലക്‌ട്രോണിക്‌സ് ആണ്. ആപ്പിൾ ഇന്ത്യയിൽ നിയമനം ത്വരിതപ്പെടുത്തുകയാണെന്നും അതിൻ്റെ ഫലമായി മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും പിടിഐയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

അടുത്ത 4-5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഉൽപ്പാദനം അഞ്ചിരട്ടിയായി 40 ബില്യൺ ഡോളറായി ഉയർത്താനും ആപ്പിൾ പദ്ധതിയിടുന്നു. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളില്‍ ഏകദേശം 40 ബില്യണ്‍ ഡോളറായി (ഏകദേശം 3.32 ലക്ഷം കോടി) അഞ്ചിരട്ടിയിലധികം വർധന ലക്ഷ്യമിട്ട് കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്ബനി അതിന്റെ ഉല്‍പ്പാദനം അഞ്ചിരട്ടിയായി വികസിപ്പിക്കാൻ പദ്ധതിയിടുന്നു.

vachakam
vachakam
vachakam

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർ റിസർച്ച് പ്രകാരം 2023ൽ ഏറ്റവും ഉയർന്ന വരുമാനവുമായി ആപ്പിൾ ആദ്യമായി ഇന്ത്യൻ വിപണിയെ നയിച്ചു. അടുത്തിടെ കയറ്റുമതിയിലും ആപ്പിളിന് മികച്ച വളർച്ചയുണ്ടായി.

ട്രേഡ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ദി ട്രേഡ് വിഷന്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 2022-23 ലെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24ല്‍ 12.1 ബില്യണ്‍ ഡോളറായി  ഉയര്‍ന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam