കീശ കീറും, വീണ്ടും വിലകൂട്ടി സൊമാറ്റോ

APRIL 23, 2024, 9:00 AM

പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓർഡർ ചെയ്യുന്നതിനായി ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഫീസ് വർദ്ധിപ്പിച്ചു. 25 ശതമാനം വർധനയാണ് വരുത്തിയത്. ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇത് നടപ്പാക്കിയതായി റിപ്പോർട്ടുണ്ട്.

ഇതുവരെ ഒരു ഓർഡറിന് 4 രൂപയാണ് ഉപയോക്താവിൽ നിന്ന് ഈടാക്കിയിരുന്നത്. ഇത് അഞ്ചായി ഉയർത്തി. 2023 ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയത്.

തുടക്കത്തിൽ ഒരു ഓർഡറിന് രണ്ട് രൂപയാണ് ഈടാക്കിയിരുന്നത്. ഒക്ടോബറിൽ ഇത് 100 രൂപയായി ഉയർത്തി. കമ്പനിയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഒരു ഓർഡറിന് 5 രൂപ ഫീസ് ഈടാക്കുന്നുണ്ട്‌.

vachakam
vachakam
vachakam

ഡെലിവറി ചാര്‍ജ് കൂടാതെയാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. അതേസമയം സൊമാറ്റോയുടെ ഗോള്‍ഡ് റോയല്‍റ്റി പ്രോഗ്രാം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡെലവിറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ പ്ലാറ്റ്ഫോം ഫീസ് ഈടാക്കും. പ്രതിദിനം 20 മുതല്‍ 22 ലക്ഷം വരെ ഓര്‍ഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam