ഇരുന്നൂറുകളുടെ സ്വന്തം ചെന്നൈ

APRIL 30, 2024, 6:57 PM

ചെന്നൈ: ട്വന്റി20യിൽ ഏറ്റവും കൂടുതൽ തവണ ഇരുന്നൂറിലധികം റൺസ് നേടുന്ന ടീമെന്ന റെക്കോഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സ്. ഞായറാഴ്ച ഐ.പി.എല്ലിൽ സൺറൈസേഴസ് ഹൈദരാബാദിനെതിരെ നേടിയ 212/3 എന്ന ടോട്ടലിലൂടെയാണ് അവർ റെക്കോഡ് സ്വന്തമാക്കിയത്.

ഇതോടെ 35 -ാം തവണയായിരുന്നു ചെന്നൈ ട്വന്റി20യിൽ ഇരുന്നൂറിലധികം റൺസ് നേടിയത്. ഇംഗ്ലീഷ് കൗണ്ടി ടീമായ സോമർസെറ്റിന്റെ (34) പേരിലുണ്ടായിരുന്ന റെക്കോഡാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ പേരിലേക്ക് മാറ്റിയത്. 32 തവണ 200ൽ അധികം റൺസ് നേടിയ ഇന്ത്യൻ ടീമാണ് ഈ റെക്കോഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ ബാറ്റിംഗിൽ അർദ്ധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ചെന്നൈയുടെ ഡാരിൽ മിച്ചൽ 5 ക്യാച്ചുകൾ എടുത്ത് ഐ.പി.എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഫീൽഡർ എന്ന മുഹമ്മദ് നബിയുടെ റെക്കോഡിനൊപ്പമെത്തി. മത്സരത്തിൽ 78 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴടക്കിയത്.

vachakam
vachakam
vachakam

ഹൈദരാബാദ് 134 റൺസിന് ഓൾഔട്ടായിരുന്നു. ജയത്തോടെ ചെന്നൈ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ഹൈദരാബാദ് നാലാം സ്ഥാനത്തായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam