ഐ.എസ്.എൽ: ഫൈനലിൽ മുംബയ് സിറ്റി മോഹൻബഗാനെ നേരിടും

APRIL 30, 2024, 6:54 PM

മുംബയ്: ഐ.എസ്.എല്ലിൽ പത്താം സീസണിലെ കലാശപ്പോരിൽ നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാന് എതിരാളി മുംബയ് സിറ്റി എഫ്.സി. ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ ഗോവയെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് തകർത്ത് ഇരുപാദങ്ങളിലുമായി 5-2ന്റെ ഗോൾ വ്യത്യാസത്തിൽ വിജയം നേടിയാണ് മുംബയ് ഇത്തവണ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗോവയുടെ തട്ടകമായ ഫറ്റോർഡയിൽ നടന്ന ആദ്യപാദസെമിയിൽ മുംബയ് 3-2ന്റെ വിജയം നേടിയിരുന്നു.

ഇന്നലെ മുംബയ് ഫുട്ബാൾ അരീനയിൽ നടന്ന രണ്ടാം പാദത്തിൽ ജോർഗെ പെരേര ഡയസും ലാല്ലിയൻസുവാല ചാംഗ്‌തെയുമാണ് മുംബയ്ക്കായി ലക്ഷ്യം കണ്ടത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ ആയിരുന്നു പിറന്നത്. ഒന്നാം പാദത്തിൽ ചാംഗ്‌തെ രണ്ട് ഗോളുകൾ നേടിയിരുന്നു.

ഇന്നലെ മുംബയ്‌ക്കെതിരെ അവസാന നിമിഷം വരെ ഗോവ പൊരുതി നോക്കിയെങ്കിലും വലകുലുക്കാൻ അവർക്ക് കഴിയാതെ പോവുകയായിരുന്നു. പാസിംഗിലും പൊസഷനിലുമെല്ലാം ഗോവ മുംബയ്‌യേക്കാൾ മുമ്പിലായിരുന്നെങ്കിലും ടാർജറ്റിലേക്ക് തൊടുത്ത ഷോട്ടുകളുടെ കണക്കിൽ അവർ പിന്നിലായിപ്പോയി. നോഹ സദൗയിക്കും കാർലോസ് മാർട്ടിനസിനും ബ്രണ്ടൻ ഫെർണാണ്ടസുമെല്ലാം മുംബയ് വലയിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിൽ പിന്നിലായി.

vachakam
vachakam
vachakam

മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സും മുംബയ് സിറ്റിയും തമ്മിലുള്ള ഫൈനൽ പോരാട്ടം മേയ് നാലിന് ബഗാന്റെ തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്കിലാണ്. രാത്രി 7.30നാണ് കിക്കോഫ്. പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ബഗാനും മുംബയ്‌യും തമ്മിലാണ് ഫൈനലെന്നത് കൗതുകമായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam