രോഹിത് വേമുല ദലിതനല്ലെന്ന റിപ്പോർട്ട് തള്ളി ; പുനരന്വേഷണത്തിന് ഉത്തരവ്

MAY 4, 2024, 7:46 AM

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്  ഹൈക്കോടതിയിൽ  ക്ളോഷർ റിപ്പോർട്ട് നൽകിയിരുന്നു,  രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമ റിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ട് തെലങ്കാന സർക്കാർ തള്ളി. 

രോഹിത് വേമുല മരണം പുനരന്വേഷിക്കാൻ തെലങ്കാന സർക്കാർ ഉത്തരവിട്ടു. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 

റിപ്പോർട്ട് തള്ളുന്നതിന് കോടതിയിൽ ഡിജിപി അപേക്ഷ നൽകും. അന്വേഷണത്തിൽ രോഹിത്തിന്റെ അമ്മ അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്.

vachakam
vachakam
vachakam

കേസ് അവസാനിപ്പിക്കുന്നതിനെതിരെ ഹൈദരാബാദ് സർകലാശാല ക്യാംപസിലും പ്രതിഷേധം ഉയർന്നിരുന്നു.

രോഹിത് വേമുല ദലിതനല്ലെന്നാണ് കോടതിയിൽ പൊലീസ് അന്തിമ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ദലിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയം രോഹിതിനെ ആത്മഹത്യയിലേക്കു നയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam