'ഇങ്ങനെ ചെയ്യല്ലേ, അക്കൗണ്ട് കാലിയാകും'; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഐ.സി.ഐ.സി.ഐ ബാങ്ക്

APRIL 4, 2024, 6:37 PM

ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഐസിഐസിഐ ബാങ്ക്. ബാങ്കുകളുടെ പേരിൽ സൈബർ കുറ്റവാളികൾ വ്യാജ ആപ്പുകളും വെബ്‌സൈറ്റുകളും പ്രചരിപ്പിക്കുകയും അവ വഴി നിരവധി ഉപയോക്താക്കൾ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ മുന്നറിയിപ്പുമായി  എത്തിയത്.

ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങളായാണ് പുതിയ നിർദേശങ്ങൾ വന്നിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ഫോണിൽ ബന്ധപ്പെടില്ലെന്നും ബാങ്കിൻ്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കില്ലെന്ന സന്ദേശമാണ് ഇവർ ഉപയോക്താക്കൾക്ക് നൽകിയത്.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ആപ്പ് നിലവില്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമടക്കം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ആവിശ്യമെങ്കില്‍ ഈ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാവുന്നതാണ്. ബാങ്ക് ഇതിനായി നിർബന്ധിക്കില്ല. ഐ.സി.ഐ.സി.ഐ ബാങ്കിന് മാത്രമല്ല എല്ലാ ബാങ്കുകള്‍ക്കും ഇത്തരത്തില്‍ ആപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്. വിശ്വസനീയമായ ഉറവിടങ്ങളിലൂടെ മാത്രം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാൻ പാടുള്ളൂ.

vachakam
vachakam
vachakam

ആരെങ്കിലും പങ്കുവെക്കുന്ന എ.പി.കെ ഉപയോഗിച്ച്‌ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൈബർ ക്രിമിനലുകള്‍ മാല്‍വെയറുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തെറ്റായ മാർഗങ്ങളിലൂടെ ഇൻസ്റ്റാള്‍ ചെയ്യുന്ന ആപ്പുകളിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ കടന്നുകൂടുകയും അവ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം അവർ കൈക്കലാക്കുകയും ചെയ്യും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam