ലോകത്തിലെ വേഗമേറിയ ഷോപ്പിംഗ് ആപ്പ് പദവി ഇനി മീഷോയ്ക്ക്

JUNE 3, 2023, 7:39 AM

പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ മീഷോ ഇന്റർനെറ്റ് ട്രേഡിംഗ് രംഗത്ത് പുതിയ നേട്ടം കൈവരിച്ചു. 500 ദശലക്ഷം ഡൗൺലോഡുകൾ നേടുന്ന ഏറ്റവും വേഗത്തിൽ ഓൺലൈൻ ബിസിനസ്സ് സൈറ്റായി മീഷോ മാറി.

ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ലോകത്തിലെ ഏറ്റവും വേഗതയേറിയ ഷോപ്പിംഗ് ആപ്പ് എന്ന പദവിയും  നേടി. മൊബൈൽ ഇൻഫർമേഷൻ പ്രൊവൈഡറായ ഡാറ്റ എഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദശലക്ഷക്കണക്കിന് ആളുകൾ Google Play, iOS ആപ്പ് സ്റ്റോറുകളിൽ നിന്ന് ഓൺലൈൻ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നു.

ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും സൈസ് കുറഞ്ഞ വ്യാപാര ആപ്പാണിത്. 13.6 എം.ബി ആണ് മീഷോയുടെ സൈസ്. 2022 ലാണ് ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടന്നിട്ടുള്ളത്. ഓൺലൈൻ രംഗത്തെ പ്രമുഖ സ്ഥാപങ്ങളായ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയുമായി മത്സരിച്ച് 6 വർഷം കൊണ്ടാണ് മീഷോ ഈ നേട്ടം കൈവരിച്ചത്.

vachakam
vachakam
vachakam

ഇന്റർനെറ്റ് ലഭ്യത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാലാണ് ഇത്രയധികം ഉപയോക്താക്കൾ എന്നാണ് റിപോർട്ടുകൾ. 750 -800 മില്യൺ സ്മാർട്ട് ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യയിൽ ഇന്റെനെറ് വ്യാപാര ആപ്പുകൾക്ക് വലിയ അവസരങ്ങളാണുള്ളത്. മീഷോ ഉപയോക്താക്കളുടെ വർധന ഈ- വ്യാപാര രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam