പുരപ്പുറ സോളാറിന് ട്രാന്‍സ്ഫോര്‍മര്‍ പാര! അപേക്ഷകളില്‍ പകുതിയിലേറെയും കെ.എസ്.ഇ.ബി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു

MAY 10, 2024, 6:35 AM

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതി കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌പോര്‍മര്‍ നയത്തില്‍ തട്ടി മങ്ങുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ ശേഷിയുടെ 75% ത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്‍പാദനം അനുവദിക്കേണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. 90% വരെ റെഗുലേറ്ററി കമ്മിഷന്‍ അനുവദിക്കുന്നുണ്ട്.

ഇതോടെ പുരപ്പുറ സോളാര്‍ അപേക്ഷകളില്‍ പകുതിയിലേറെയും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 75000ത്തിലേറെ അപേക്ഷകളാണ് കിട്ടിയത്. മൊത്തം സോളാര്‍ വൈദ്യുതിയും ഗ്രിഡിലേക്ക് നല്‍കണമെന്നും അതിനുള്ള നെറ്റ് മീറ്റര്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് തന്നെ വാങ്ങണമെന്നും വ്യവസ്ഥയുണ്ട്.

കെ.എസ്.ഇ.ബിയില്‍ നെറ്റ് മീറ്റര്‍ ഇല്ലാത്തതിനാല്‍, പൂര്‍ത്തിയായ 40തിലേറെ പദ്ധതികളാണ് ഓരോ സെക്ഷനിലും ഉല്‍പാദനം തുടങ്ങാനാകാതെ കിടക്കുന്നത്. ഗ്രിഡില്‍ കണക്ട് ചെയ്യാതെ സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാനാവില്ല. സംസ്ഥാനത്ത് 1.27ലക്ഷം വീടുകളിലെ സോളാര്‍ പ്ലാന്റുകള്‍ 1009.29 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്.

സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജനയില്‍ രാജ്യത്തെ ഒരു കോടി വീടുകളില്‍ 78,000രൂപവരെ സബ്‌സിഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam