ബാങ്ക് ജപ്തി: തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം വരുന്നു

MAY 10, 2024, 6:18 AM

തിരുവനന്തപുരം: ബാങ്ക് ജപ്തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരം വരുന്നു. 20 ലക്ഷം വരെയുള്ള കുടിശികയ്ക്കാണ് ഈ അധികാര പരിധി. ഇതിനുള്ള നിയമഭേദഗതി അടുത്ത സഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. 10 ഗഡുക്കളായാണ് തിരിച്ചടയ്‌ക്കേണ്ടത്. ഇത് ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാവും.

20 ലക്ഷത്തിന് മുകളിലുള്ളവയില്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടത്. ദേശസാത്കൃത, ഷെഡ്യൂള്‍ഡ്, കോമേഴ്‌സ്യല്‍ ബാങ്കുകളുള്‍പ്പെടെ റവന്യുവകുപ്പ് വഴി നടത്തുന്ന ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം. പക്ഷേ കേന്ദ്രനിയമമായ സര്‍ഫാസിക്ക് ബാങ്കുകള്‍ വിട്ട കേസുകളില്‍ പറ്റില്ല. ഒരു ലക്ഷത്തിനു മേല്‍ കിട്ടാക്കടം കോടതിയുടെയോ ട്രൈബ്യൂണലിന്റെയോ ഇടപെടലില്ലാതെ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ഫാസി അധികാരം നല്‍കുന്നു.

ജപ്തിക്ക് അനുമതി തേടി ബാങ്കുകള്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കാറുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ബാങ്കുകളുടെ കേസില്‍ 2019 ല്‍ ഹൈക്കോടതി ഉത്തരവിട്ടു. മന്ത്രിമാര്‍, വകുപ്പു സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സ്റ്റേ അനുവദിക്കാനോ കുടിശിക ഗഡുക്കളാക്കാനോ അധികാരമില്ലെന്നായിരുന്നു ഉത്തരവ്. അപ്പീലിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് നിയമ ഭേദഗതിക്ക് തീരുമാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam