മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും റീലുകളും കാണുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇതിനിടയിൽ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശരാക്കുന്നുണ്ട്.
എന്നാല്‍ ഇതിനിടെ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് കാഴ്‌ചക്കാരെ നിരാശരാക്കുന്നതായി കാണാം. ചില ഇന്‍സ്റ്റ വീഡിയോകളുടെ മാത്രം ക്വാളിറ്റി താഴുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇന്‍സ്റ്റ വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് എന്നറിയുമോ?
ചില ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ മാത്രം ക്വാളിറ്റി കുറയുന്നതിന്‍റെ കാരണം ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി തുറന്നുപറഞ്ഞു. 'പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ കാണിക്കാനാണ് ഞങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നത്.
എന്നാല്‍ ഏറെക്കാലമായി ആളുകള്‍ കാണാത്ത ഒരു വീഡിയോയാണേല്‍ ഞങ്ങള്‍ അതിന്‍റെ വീഡിയോ ക്വാളിറ്റി കുറയ്ക്കാറുണ്ട്. വീഡിയോയുടെ ആരംഭത്തില്‍ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേര്‍ കാണുകയാണേല്‍ ക്വാളിറ്റി ഉയര്‍ത്താറുണ്ട്.
പൊതുവായാണ്, ഒരു വ്യക്തിഗത വ്യൂവർ തലത്തിലല്ല ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാഴ്‌ചക്കാരെ സൃഷ്ടിക്കുന്ന വീഡിയോ ക്രിയേറ്റര്‍മാരോട് ദൃശ്യങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ ചായ്‌വുണ്ട്'- എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്