ചിത്രങ്ങള്‍ അയച്ചാല്‍ എഡിറ്റ് ചെയ്ത് തരും, വാട്‌സ്‌ആപ്പിലെ മെറ്റ ചില്ലറക്കാരനല്ല !!

JULY 10, 2024, 8:43 AM

വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിലെ 'മെറ്റാ എഐ' ഫീച്ചർ യഥാർത്ഥത്തിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. ഈ എഐ ഫീച്ചർ ഇതിനോടകം തന്നെ നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.

മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകുമെന്നതാണ് മെച്ചം. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.

ഇപ്പോഴിതാ  മെറ്റ എഐ ഉപയോഗിച്ച് ചാറ്റുകൾ  കൂടുതൽ രസകരമാക്കാൻ പോകുകയാണ് . മെറ്റാ എഐ ഉപയോഗിച്ച് നിങ്ങൾക്ക് ചിത്രങ്ങൾ എഡിറ്റ് ചെയ്യാം എന്നതാണ് അതിലൊന്ന്. ഇപ്പോഴുള്ള മെറ്റാ എ ഐക്ക് ഫോട്ടോ അയക്കാനോ വോയിസ് മെസ്സേജ് അയക്കാനോ നമുക്ക് സാധിക്കില്ല.

vachakam
vachakam
vachakam

എന്നാല്‍ ഇനി വരുന്ന അപ്ഡേഷനില്‍ നമുക്ക് മെറ്റാ എ ഐക്ക് തന്നെ ഫോട്ടോ അയക്കുകയും അത് എഡിറ്റ് ചെയ്യിക്കുകയും ചെയ്യാനാകും. വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

ഫോട്ടോ നൽകുന്നവർക്ക് അവരുടെ ഫോട്ടോകളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും. ഫോട്ടോകളിലേക്ക് ഒബ്‌ജക്‌റ്റുകൾ ചേർക്കുക, സന്ദർഭങ്ങൾ മാറ്റുക തുടങ്ങിയ കാര്യങ്ങൾ മെറ്റയ്ക്ക് ചെയ്യാൻ കഴിയും. പ്രോംപ്റ്റ് നൽകിക്കൊണ്ട് ചാറ്റിൽ നേരിട്ട് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ഫോട്ടോകളിൽ പൂർണ്ണ നിയന്ത്രണം നൽകുന്നു. സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam