വാട്‌സാപ്പ് ക്യാമറയിൽ ‘വീഡിയോ നോട്ട്’ മോഡ് ഫീച്ചർ വരുന്നു 

JULY 6, 2024, 9:59 AM

വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ക്യാമറയിൽ  'വീഡിയോ നോട്ട്' മോഡ് പരീക്ഷിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോർഡുചെയ്യാനും വീഡിയോ കുറിപ്പുകളായി അയയ്ക്കാനും കഴിയും. വാട്ട്‌സ്ആപ്പിൻ്റെ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകളിലാണ് ഫീച്ചർ പരീക്ഷിക്കുന്നത്.

വീഡിയോ നോട്ട് എന്താണെന്ന് പലർക്കും പരിചിതമല്ല. നിലവിൽ വാട്ട്‌സ്ആപ്പിൽ ആരും കാണാതെ മറഞ്ഞിരിക്കുന്ന ഫീച്ചറാണിത്. 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ വീഡിയോ നോട്ടുകളായി അയക്കാനുള്ള സൗകര്യം 2023ൽ കമ്പനി അവതരിപ്പിച്ചു. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങൾ വൃത്താകൃതിയിലായാണ് ചാറ്റിൽ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.

നിലവിൽ ചാറ്റ് വിൻഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടൻ ഹോൾഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ടത്. എന്നാൽ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലർക്കും അറിയില്ല. ചാറ്റുകളിൽ നീളമേറിയ സന്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ മടിയുള്ളവരാണ് വോയ്‌സ് മെസേജുകൾ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കൻ്റ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ പങ്കുവെക്കാം.

vachakam
vachakam
vachakam

പുതിയ അപ്‌ഡേറ്റിൽ ക്യാമറ വിൻഡോയിൽ തന്നെ ഈ വീഡിയോ നോട്ട് ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതുവഴി ഉപഭോക്താക്കൾക്ക് വീഡിയോ നോട്ട് ഫീച്ചർ കൂടുതൽ പരിചിതമാകുകയും അത് എളുപ്പത്തിൽ ഉപയോഗിക്കുകയും ചെയ്യും. ഇതിനായി, ഒരു ചാറ്റ് തുറന്ന് ക്യാമറ സ്‌ക്രീൻ തുറക്കുന്നതിന് ചുവടെയുള്ള ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക. നിലവിൽ വീഡിയോ, ഫോട്ടോ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് താഴെയുള്ളത്. ഇവയ്‌ക്കൊപ്പം, നിങ്ങൾക്ക് ഒരു പുതിയ വീഡിയോ നോട്ട് ഓപ്ഷനും ലഭിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam