ഹാക്കർമാരുണ്ട്...ഗൂഗിള്‍ പിക്‌സല്‍ ഉടൻ അപ്ഡേറ്റ് ചെയ്യുക അല്ലെങ്കില്‍ ഉപയോഗം നിര്‍ത്തുക

JULY 3, 2024, 8:38 AM

 ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകളിൽ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതോടെ, ഗൂഗിൾ പിക്സൽ ഫോണുകൾ 10 ദിവസത്തിനകം അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ അവയുടെ ഉപയോഗം പൂർണമായും നിർത്തണമെന്നും യുഎസ് സർക്കാർ ഉത്തരവിട്ടു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, പിക്സൽ ഫോണുകളിൽ ഗൂഗിൾ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ഈ അടിയന്തര മുന്നറിയിപ്പ്.  

CVE-2024-32896 എന്നാണ് ഗൂഗിളിന്റെ പിക്സര്‍ ഫോണുകളില്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷാ വീഴ്ചയ്ക്ക് പേരിട്ടിരിക്കുന്നത്. ഈ പിഴവ് മുതലെടുത്ത് ഇതിനകം ചില ഹാക്കര്‍മാര്‍ ഫോണുകളില്‍ പിടിമുറുക്കിയിരിക്കാം എന്നാണ് ഗൂഗിള്‍ തന്നെ പറയുന്നത്. 

vachakam
vachakam
vachakam

പ്രശ്‌നം വഷളാകുന്നത് തടയാൻ, പിക്‌സർ ഫോണുകൾ അപ്‌ഡേറ്റ് ചെയ്യാനോ ഉപയോഗിക്കുന്നത് നിർത്താനോ നിർദ്ദേശിക്കുന്നു. യുഎസിലെ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി എല്ലാ സർക്കാർ ജീവനക്കാർക്കും ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ട്.

ഗൂഗിളിൻ്റെ പിക്‌സർ ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ മാത്രമല്ല, എല്ലാവരും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നിർദേശം.

അപ്‌ഡേറ്റ് പരിശോധിക്കാൻ, സെറ്റിംഗ്സ്  > സിസ്റ്റം > സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ > സിസ്റ്റം അപ്ഡേറ്റ് എന്നതിലേക്ക് പോകുക. തുടർന്ന് സിസ്റ്റം അപ്‌ഡേറ്റിനായി പരിശോധിക്കുക തിരഞ്ഞെടുക്കുക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam