ഇനി ബാറ്ററി അഴിച്ചുമാറ്റാം: ഐഫോണിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ആപ്പിൾ 

JULY 1, 2024, 3:26 AM

ഭാവിയിലെ ഐഫോൺ മോഡലുകളിൽ ബാറ്ററി മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ എളുപ്പമാക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം ആപ്പിൾ പരീക്ഷിക്കുന്നു.

ഒരു ഐഫോണിൽ നിന്ന് ബാറ്ററി ഡീകൂപ്പ് ചെയ്യുന്ന പ്രക്രിയ ലളിതമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായി കുപെർട്ടിനോ കമ്പനി അതിൻ്റെ ബാറ്ററി കേസിൻ്റെ രൂപകൽപ്പന പുനർനിർമ്മിക്കുന്നതായി മുമ്പ് പറഞ്ഞിരുന്നു. 

“ഇലക്‌ട്രിക്കലി ഇൻഡുസ്‌ഡ് അഡ്‌സിവ് ഡിബോണ്ടിംഗ്”എന്നാണ് ഈ സാങ്കേതികവിദ്യ അറിയാപ്പെടുന്നത്.ആപ്പിളിൻ്റെ നിലവിലെ ഐഫോൺ മോഡലുകൾ ഫോയിൽ കൊണ്ട് പൊതിഞ്ഞ ബാറ്ററികൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നവയാണ്.

vachakam
vachakam
vachakam

കൂടാതെ പശയുടെ സ്ട്രിപ്പുകൾ ഉപയോഗിച്ച് ഫിക്സ് ആക്കിയേക്കുന്നതിനാൽ ഹാൻഡ്‌സെറ്റിൻ്റെ ചേസിസിൽ നിന്ന് യൂണിറ്റ് പുറത്തെടുക്കാൻ ഉപയോക്താക്കൾ ഒരു ജോടി ട്വീസറുകൾ ഉപയോഗിക്കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഇതൊരു ഉപയോക്തൃ-സൗഹൃദ പ്രക്രിയയല്ല എന്ന് പറയാം.അതേസമയം പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ ഈ പ്രക്രിയ വളരെ എളുപ്പത്തിലാകും.

ഐഫോൺ 16 സീരീസ് അടക്കം ഭാവിയിലെ ഐഫോൺ ബാറ്ററികൾ ഫോയിലിന് പകരം ലോഹത്തിൽ ഘടിപ്പിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.സാങ്കേതികവിദ്യ അടുത്ത വർഷത്തെ എല്ലാ മോഡലുകളിലും ലഭ്യമാകും.  

ഇത് ബാറ്ററി "ഡിസ്‌ലോഡ്" ചെയ്യാനും മാറ്റിസ്ഥാപിക്കാനും സഹായിക്കും. അതേസമയം ഹാൻഡ്‌സെറ്റിൽ നിന്ന് ബാറ്ററി പുറത്തെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഇത് എളുപ്പമായിരിക്കുമെങ്കിലും, സ്വന്തമായി അറ്റകുറ്റപ്പണികൾ നടത്തരുതെന്ന് കമ്പനി ഉപയോക്താക്കളെ അറിയിക്കും.

vachakam
vachakam
vachakam

ENGLISH SUMMARY: Apple is exploring the use of new technology that will ease the process of replacing the battery on future iPhone models

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam