കൊതിപ്പിക്കുന്ന എഐ ഫീച്ചറുകൾ; ഇനി ഓപ്പോയുടെ റെനോ 12 പ്രോ യുഗം

JULY 16, 2024, 8:45 PM

ഓപ്പോയുടെ റെനോ 12 സീരീസ് ഫോണുകൾ പുറത്തിറങ്ങി. റെനോ 12, 5ജി, 5ജി പ്രോ  എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ, 5,000mAh ബാറ്ററി എന്നിവ കൂടാതെ, രണ്ട് മോഡലുകളും ജനറേറ്റീവ് എഐ പിന്തുണയ്‌ക്കുന്ന മറ്റ് നിരവധി സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

ജനറേറ്റീവ് എഐ

ജനറേറ്റീവ് എഐയുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ്  ഓപ്പോ അതിൻ്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തിച്ചത്. എഐ ബെസ്റ്റ് ഫേസ്, എഐI ഇറേസർ 2.0, എഐ സ്റ്റുഡിയോ, എഐ സംഗ്രഹം, എഐ ക്ലിയർ ഫേസ്, ഫോട്ടോകളെ രസകരമായ സ്റ്റിക്കറുകളും ഇമോജികളും ആക്കാനുള്ള സംവിധാനവും റെനോ സീരീസിൽ ഉണ്ട്. 

vachakam
vachakam
vachakam

എഐ ക്ലിയർ ഫെയ്‌സ്

ബ്ലൂടൂത്തിൻ്റെ സഹായത്തോടെ വൺ ടു വൺ വോയിസ് കോളുകൾ ചെയ്യാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. റെനോ 12 സീരീസിലെ 'എഐ ക്ലിയർ ഫെയ്‌സ്' സംവിധാനം ഉപയോഗിച്ച് ഫോട്ടോകളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സാധിക്കും.

ഗ്രൂപ്പ് ഫോട്ടോകളിൽ ഒരാൾ കണ്ണടച്ചിരിക്കുകയാണെങ്കിൽ, അത് കണ്ടെത്തുകയും എഐജിസി ഉപയോഗിച്ച് പരിഹരിക്കുകയും ചെയ്യും. കൂടാതെ എഐ സ്റ്റുഡിയോ ഉപയോഗിച്ച്, ചിത്രങ്ങൾക്ക് രസകരവും ക്രിയാത്മകവുമായ മാറ്റങ്ങൾ വരുത്താനും ഏത് ഫോട്ടോയും ഡിജിറ്റൽ അവതാർ അല്ലെങ്കിൽ പ്രൊഫൈൽ ചിത്രമാക്കി മാറ്റാനുമാകും.

vachakam
vachakam
vachakam

വേഗത്തിലുള്ള ഫോക്കസ്‌ 

ഓപ്പോ റെനോ 12 5G-ക്ക് 50-മെഗാപിക്സൽ സോണി ലൈറ്റ് 600 സെൻസറും ഐഓഎസ്  ഉണ്ട്. വേഗത്തിലുള്ള ഫോക്കസിംഗിന് ഇവ സഹായിക്കുന്നു. എട്ട് മെഗാപിക്സൽ സോണി IMX355 സെൻസറും രണ്ട് മെഗാപിക്സൽ മാക്രോ സെൻസറും ഇതിലുണ്ട്. f/2.0 അപ്പേർച്ചറും ഓട്ടോഫോക്കസും ഉള്ള ഇതിൻ്റെ മുൻ ക്യാമറ 32 MP ആണ്. 

വില

vachakam
vachakam
vachakam

എഐ സമ്മറി, എഐ റെക്കോർഡ് സമ്മറി, എഐ ക്ലിയർ വോയ്‌സ്, എഐ റൈറ്റർ, എഐ സ്പീക്ക് ഉൾപ്പടെയുള്ള എഐ ഫീച്ചറുകളും ലഭ്യമാണ്.  റെനോയുടെ 12 ജിബി+256ജിബി മോഡലിന് 36999 രൂപ, 12 ജിബി+512ജിബി മോഡലിന് 40999 രൂപയുമാണ് വില.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam