ഗൂഗിളിന്റെ കട പൂട്ടേണ്ടി വരും; സെര്‍ച്ച്‌ ജി.പി.ടി യുമായി ഓപ്പണ്‍ എ.ഐ

JULY 27, 2024, 9:50 AM

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒരു സെർച്ച് എഞ്ചിൻ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ. ഓൺലൈൻ സെർച്ചിൽ ഗൂഗിളിൻ്റെ ആധിപത്യം തകർക്കാൻ പോകുന്ന നീക്കമായാണ് സാങ്കേതിക വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

തിരയുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച്‌ വെബ്സൈറ്റ് ലിങ്കുകള്‍ നിര്‍ദേശിക്കുന്നതു കൂടാതെ ഉപയോക്താവിന്റെ സംശയങ്ങള്‍ക്ക് അനുസരിച്ച്‌ വിഷയങ്ങള്‍ ക്രോഡീകരിച്ചു സംഗ്രഹം നല്‍കാനും സെര്‍ച്ച്‌ ജി.പി.ടിക്ക് സാധിക്കും.

 ഗൂഗിള്‍ സെര്‍ച്ച്‌, മൈക്രോസോഫ്റ്റിന്റെ ബിംഗ്, ആമസോണിലും എന്‍വിഡിയയിലും ലഭ്യമാകുന്ന പെര്‍പ്ലെക്‌സിറ്റി എ.ഐ സെര്‍ച്ച്‌ ബോട്ട് തുടങ്ങിയവയ്‌ക്ക് കനത്ത വെല്ലുവിളിയായിരിക്കും സെര്‍ച്ച്‌ ജി.പി.ടി എന്നാണ് വിലയിരുത്തുന്നത്.

vachakam
vachakam
vachakam

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഓപ്പണ്‍ എ.ഐ കൊണ്ടുവരുന്ന നൂതന പ്രവണതകളെ നേരിടാന്‍ ഗൂഗിള്‍ അടക്കമുളള കമ്ബനികള്‍ വന്‍ തയാറെടുപ്പുകളാണ് നടത്തുന്നത്.

ബിംഗ് സെര്‍ച്ച്‌ അടക്കമുളള വിവിധ സെര്‍ച്ച്‌ എഞ്ചിന്‍ കമ്ബനികള്‍ എ.ഐ അധിഷ്ടിത സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനുളള ശ്രമങ്ങളിലാണ്.

നിലവില്‍ ഏതാനും യൂസര്‍മാര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും മാത്രമാണ് സെര്‍ച്ച്‌ ജി.പി.ടി പ്രോട്ടോടൈപ്പ് ലഭ്യമാക്കിയിട്ടുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam