ഗൂഗിള്‍ മാപ്പിനോട് വിട; സ്വന്തം സോഫ്റ്റ്‌വെയറുമായി ഒല 

JULY 7, 2024, 9:24 AM

ഗൂഗിൾ മാപ്‌സ് ഒഴിവാക്കി സ്വന്തം മാപ്പുകൾ ഉപയോഗിക്കാൻ ഒല പദ്ധതിയിടുന്നു. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് അസ്യൂറിൽ നിന്ന് ഒഴിഞ്ഞതിന് പിന്നാലെ  ഗൂഗിൾ മാപ്‌സും ഉപേക്ഷിക്കാൻ ഒല തീരുമാനിച്ചു. 

ഒലയുടെ സ്ഥാപകൻ ഭവിഷ് അഗർവാൾ സോഷ്യൽ മീഡിയയായ എക്‌സിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഗൂഗിൾ മാപ്പിനായി കമ്പനി പ്രതിവർഷം 100 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഒല മാപ്‌സ് ഉപയോഗിച്ച് ഈ തുക പൂജ്യമായി കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും മാസങ്ങളിൽ ഒല ക്യാബുകളിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്നും ഭവിഷ് അഗർവാൾ സൂചിപ്പിക്കുന്നു. സ്ട്രീറ്റ് വ്യൂ, ന്യൂറൽ റേഡിയൻസ് ഫീൽഡുകൾ (NERFS), ഇൻഡോർ ഇമേജുകൾ, 3D മാപ്പുകൾ, ഡ്രോൺ മാപ്പുകൾ തുടങ്ങിയ മാറ്റങ്ങൾ ഒല കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയോടെ, ഒല മാപ്‌സ് ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി സംയോജിപ്പിക്കും.

vachakam
vachakam
vachakam

2021 ഒക്ടോബറില്‍ പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോസ്‌പെഷ്യല്‍ സേവനങ്ങള്‍ നല്‍കുന്ന ജിയോസ്‌പോക്കിനെ ഓല ഏറ്റെടുത്തിരുന്നു. എഐ നയിക്കാനും വലിയ ടെക് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര സാങ്കേതിക വിദ്യ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam