10 ലക്ഷം ആളുകളെ ചൊവ്വയിലേക്ക് അയക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് സ്‌പേസ് എക്‌സ് സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതിയാണ് തനിക്കുള്ളതെന്നും മസ്‌ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ ചിത്രത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. തൻ്റെ ചൊവ്വ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്റ്റാർഷിപ്പ് സഹായിക്കുമെന്ന് മസ്‌ക് അവകാശപ്പെടുന്നു. അഞ്ച് വർഷത്തിനുള്ളില്‍ സ്റ്റാർഷിപ്പ് ചന്ദ്രനിലെത്തുമെന്നാണ് മസ്ക് കഴിഞ്ഞയാഴ്ച നടത്തിയ പ്രവചനം.
മനുഷ്യരെ ഒന്നിലധികം ഗ്രഹങ്ങളിൽ എത്തിക്കാനുള്ള പദ്ധതികൾ മസ്‌ക് നേരത്തെ പങ്കുവെച്ചിരുന്നു. ചൊവ്വയിൽ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതി മനുഷ്യരാശിക്ക് ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതി തീവ്രമായ ശ്രമങ്ങള്‍ കമ്ബനി നടത്തുന്നുണ്ടെന്ന തരത്തിലാണ് മസ്കിന്റെ സമീപകാലത്തെ പ്രസ്താവനകള്‍. ഏറ്റവും ശക്തമായ ബഹിരാകാശ റോക്കറ്റുകളിലൊന്നായ സ്റ്റാർഷിപ്പിന്റെ നിർമാണവും അതിലൊന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്