യുഎസിന്റെ സൈനിക ആവശ്യങ്ങള്‍ക്കായി ആർട്ടിഫിഷല്‍ ഇന്റലിജൻസിന്റെ സാങ്കേതികവിദ്യകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റ.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികള്‍ക്കും കരാറുകാർക്കും കമ്ബനിയുടെ ഏറ്റവും പുതിയ ലാമ 3 എഐ മോഡല്‍ ഉപയോഗിക്കാനാവുമെന്നും കമ്ബനി വ്യക്തമാക്കി.
ലോഖീദ് മാർട്ടിൻ, ഐബിഎം, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ പോലുള്ള രാജ്യസുരക്ഷാ രംഗത്ത് യുഎസിന്റെ കരാറുകാരായ സ്ഥാപനങ്ങള്‍ക്കൊപ്പം സഹകരിച്ച് പ്രവർത്തിക്കുമെന്നും അതുവഴി ലാമ എഐ ഭരണകൂടത്തിന് ലഭ്യമാക്കുമെന്നുമാണ് മാർക്ക് സക്കർബർഗ് പറയുന്നത്. ഇതുവഴി യുഎസിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പങ്കാളികളാവുകയാണെന്നും മെറ്റ മേധാവി പറഞ്ഞു.
ഒരു അമേരിക്കൻ കമ്ബനി എന്ന നിലയില്‍, അമേരിക്ക ഉയർത്തിപ്പിടിക്കുന്ന സംരംഭകത്വ മനോഭാവത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും ചെറുതല്ലാത്ത കടപ്പാട് എന്ന നിലയില്‍ യുഎസിന്റേയും സഖ്യകക്ഷികളുടേയും സുരക്ഷ, സാമ്ബത്തിക അഭിവൃദ്ധി എന്നിവയ്ക്ക് പിന്തുണ നല്‍കാൻ മെറ്റ അതിന്റെതായ പങ്കുവഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈബർ മേഖലയിലെ പ്രതിരോധം ഭീകരവാദികളുടെ സാമ്ബത്തിക ഉറവിടം കണ്ടെത്തല്‍, ചരക്കുനീക്കം സുഗമമാക്കല്‍ എന്നീ രംഗങ്ങളില്‍ എഐ ഉപയോഗിക്കാനാണ് യുഎസ് സൈന്യം ഉദ്ദേശിക്കുന്നത്. യുഎസ് സൈന്യത്തിന് എഐ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്ബനിയല്ല മെറ്റ. നേരത്തെ തന്നെ ഓപ്പണ്‍ എഐ പെന്റഗണുമായി സഹകരിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
അതേസമയം, സൈനിക ആവശ്യങ്ങള്‍ക്കും ആണവ വ്യവസായങ്ങള്‍ക്കും ചാരവൃത്തിക്കും എഐ മോഡല്‍ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് മെറ്റയുടെ ആസ്പറ്റബിള്‍ യൂസ് പോളിസിയില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്