ഐഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; സുരക്ഷാപിഴവുകൾ ചൂണ്ടികാട്ടി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

SEPTEMBER 22, 2024, 2:51 PM

ആപ്പിൾ ഐഫോൺ സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ സുരക്ഷാപിഴവുകൾ ചൂണ്ടികാട്ടി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം.

ഐഫോൺ, മാക്‌ബുക്ക്, ഐപാഡ്, ഐവാച്ച്, ഐവിഷൻ എന്നിവയിലാണ് ഗുരുതര സുരക്ഷാപിഴവുകൾ കണ്ടെത്തിയിരിക്കുന്നത്.

ആപ്പിളിൻ്റെ ഭാഗത്ത് നിന്നുണ്ടായ ഈ പിഴവുകൾ ഉയർന്ന അപകടസാധ്യതയുള്ളതായാണ് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ഉപയോക്താക്കൾ ആപ്പിൾ ഉപകരണങ്ങൾ സോഫ്റ്റ്‌വെയറിൻ്റെ ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്രം നിർദേശിച്ചു.

vachakam
vachakam
vachakam

ഉപകരണങ്ങളിൽ അസാധാരണമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻ സൈബർ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ ആപ്പിൾ ഡിവൈസ് ഹാക്ക് ചെയ്യപ്പെടുകയാണെങ്കിൽ ആക്രമണകാരികൾക്ക് ഈ പറയുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും:

  1. • സെൻസിറ്റീവ് വിവരങ്ങളിലേക്കുള്ള അനധികൃത ആക്സസ് നേടുക
  2. • ഡിവൈസിൽ അനിയന്ത്രിതമായ കോഡുകുൾ എക്സിക്യൂട്ട് ചെയ്യുക
  3. • സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കുക
  4. • സേവനം നിരസിക്കൽ (Denial of Service) വ്യവസ്ഥകൾക്ക് കാരണമാകുക
  5. • സിസ്റ്റത്തിൻ്റെ സമ്പൂർണ നിയന്ത്രണം നേടുക
  6. • സ്പൂഫിംഗ് ആക്രമണങ്ങൾ നടത്തുക
  7. • ക്രോസ്-സൈറ്റ് സ്ക്രിപ്റ്റിംഗ് (XSS) ആക്രമണങ്ങൾ നടത്തുക  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam