ഐഫോണ്‍ കയ്യിലുള്ളവർ സൂക്ഷിക്കുക! നിങ്ങളുടെ പുറകിൽ അവരുണ്ട്, മുന്നറിയിപ്പുമായി ആപ്പിള്‍

JULY 12, 2024, 2:46 PM

ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പിൾ വീണ്ടും മുന്നറിയിപ്പ് നൽകി. പെഗാസസ് പോലെയുള്ള ഒരു സ്പൈവെയർ ആക്രമണത്തിന് ഉപഭോക്താക്കൾ ഇരയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ത്യ ഉൾപ്പെടെ 98 രാജ്യങ്ങളിലെ ഉപഭോക്താക്കളെ ആപ്പിൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ 92 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്കും ആപ്പിൾ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഇത്തവണ ആരാണ് ആക്രമണം നടത്തുന്നതെന്നോ ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ആളുകളെ അവരുടെ ജോലിയും സ്ഥാനവും അടിസ്ഥാനമാക്കിയാണ് സൈബർ ആക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ പറയുന്നു.

vachakam
vachakam
vachakam

നിങ്ങളുടെ ആപ്പിൾ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഐഫോണിലേക്ക് വിദൂരമായി നുഴഞ്ഞുകയറാൻ കഴിയുന്ന ഒരു സ്പൈവെയർ  ആപ്പിൾ കണ്ടെത്തി. നിങ്ങള്‍ എന്താണ്, നിങ്ങള്‍ എന്ത് ചെയ്യുന്നു എന്ന കാരണത്താലാണ് ഈ ആക്രമണം നിങ്ങളെ ലക്ഷ്യമിടുന്നത്. ഇത്തരം ആക്രമണങ്ങള്‍ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്. ആപ്പിള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഗൗരവത്തില്‍ എടുക്കുക!' ആപ്പിള്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

ഇന്ത്യയിലും ചില ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് ടെക്ക് ക്രഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. മറ്റേതെല്ലാം രാജ്യങ്ങളില്‍ ആക്രമണം നടന്നിട്ടുണ്ടെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam