രാത്രിയും പകലും സ്ക്രീൻ കളർ മാറും; കിടിലൻ ഫീച്ചറുമായി ഐ ഒഎസ് 18 ബീറ്റാ വേര്‍ഷൻ

JULY 10, 2024, 8:31 AM

പുതിയ ഫീച്ചറുകളുമായി ഐഒഎസ് 18 ന്റെ മറ്റൊരു ബീറ്റാ വേർഷൻ പുറത്തിറങ്ങി. ആപ്പുകളുടെ ഐക്കണുകള്‍ കസ്റ്റമൈസ് ചെയ്യുന്നതിനൊപ്പം പകലും രാത്രിയും മാറുന്നതനുസരിച്ച്‌ വാള്‍പേപ്പർ മാറുന്ന ഫീച്ചർ ഉള്‍പ്പെടെ പുതിയ മാറ്റങ്ങളുമായാണ് ഐഒഎസ് 18 ന്റെ വരവ്.

വാൾപേപ്പറിലെ മറ്റൊരു മാറ്റം ഫോട്ടോസ് ആപ്പിലാണ്. ഫോട്ടോസ് ആപ്പിന് ഇപ്പോൾ ഒരു പുതിയ സെലക്ട് ബട്ടൺ ഉണ്ട്, ഒന്നിലധികം ഫോട്ടോകൾ തിരഞ്ഞെടുക്കുന്നതും അയയ്ക്കുന്നതും ഇത് എളുപ്പമാക്കുന്നു. 

ഇമോജികളും മീമോജികളും ഇപ്പോൾ മെസേജ് ആപ്പിൽ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. അതിനു കഴിയാവുന്ന തരത്തിലേക്ക് മെസേജ് ആപ്പിന്റെ ഇന്റർഫേസ് ആപ്പിള്‍ ഈ അപ്ഡേറ്റിലൂടെ മാറ്റിയിരിക്കുകയാണ്.  ഫ്ലാഷ്‌ലൈറ്റിൻ്റെ ബ്രൈറ്റ്നസും സ്പ്രെഡ്ഡും നിയന്ത്രിക്കാനുള്ള കഴിവാണ് ഐഒഎസ് 18 ന്റെ മറ്റൊരു പ്രധാന മാറ്റം.

vachakam
vachakam
vachakam

വാള്‍പേപ്പർ മാറുന്നതിനൊപ്പം തന്നെ രാത്രിയില്‍ ഫോണ്‍ താനേ ഡാർക്ക് മോഡും ആകും. ഡാർക്ക് മോഡിനെ കുറിച്ച്‌ നിലവില്‍ ചില പരാതികള്‍ ഡെവലപ്പർമാർ ഉയർത്തുന്നുണ്ട്.  രജിസ്റ്റർ ചെയ്ത ഡെവലപ്പർമാർക്ക് മാത്രമാണ് ആപ്പിൾ ബീറ്റ പതിപ്പുകൾ നൽകുന്നത്.

നിലവിലുള്ള എല്ലാ ബഗുകളും പരിഹരിക്കുന്നതിന് ഡെവലപ്പർമാർക്ക് ഇത് നേരത്തെ നൽകിയിട്ടുണ്ട്.  ഐ ഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകള്‍ മുതല്‍ മുകളിലോട്ടുള്ളവയ്ക്കു മാത്രമേ അപ്ഡേറ്റില്‍ വരുന്ന എല്ലാ മാറ്റങ്ങളും ലഭിക്കുകയുള്ളു.

ഐക്കണുകളുടെ നിറങ്ങള്‍ കൂടി മാറ്റാൻ സാധിക്കുന്നതുകൊണ്ട് ഡാർക്ക് മോഡില്‍ ചില ആപ്പുകളുടെ ഐക്കണുകള്‍ മനസിലാക്കാൻ സാധിക്കാത്ത തരത്തില്‍ മാറുന്നു എന്ന വിമർശനം ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam