കുക്കീസ് നിർത്തലാക്കില്ല: ഒടുവിൽ യു-ടേണെടുത്ത് ഗൂഗിൾ

JULY 23, 2024, 3:58 PM

ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന തേഡ് പാർട്ടി കുക്കീസ് നിർത്തലാക്കുന്നുവെന്ന പ്രഖ്യാപനത്തിൽ നിന്നും യു-ടേണെടുത്ത് ഗൂഗിൾ.

ക്രോം ബ്രൗസറിൽ കുക്കീസ് നിലനിർത്തുമെന്ന് ഗൂഗിൾ അറിയിച്ചു.പരസ്യ ദാതാക്കളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് ഗൂഗിളിന്റെ ഈ പിൻമാറ്റം എന്നാണ് സൂചന.

പരസ്യ വിതരണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതും ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന കുക്കികൾ ക്രോമിൽ നിന്നടക്കം നീക്കം ചെയ്യുകയാണെന്ന് ഈ വർഷം ജനുവരിയിലാണ് ഗൂഗിൾ പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

അതിനിടെ ക്രോമിൽ കുക്കീസിന് വിലക്കേർപ്പെടുത്തുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് ചില പരസ്യ ദാതാക്കൾ ഗൂഗിളിനെ അറിയിച്ചിരുന്നു.

2019ൽ തന്നെ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഗൂഗിൾ ആരംഭിച്ചിരുന്നു. കുക്കീസിന് പകരം മറ്റ് സംവിധാനങ്ങൾ അവതരിപ്പിക്കാനും കമ്പനി ശ്രമിച്ചിരുന്നു.

യൂറോപ്യൻ യൂണിയനിൽ കുക്കീസിന്റെ ഉപയോഗം ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ കർശന നിയന്ത്രണത്തിലാണ്. കുക്കിസ് ശേഖരിക്കുന്നതിന് ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതം വേണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ENGLISH SUMMARY: Google takes UTurn from removing cookies

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam